വിനോദയാത്രക്കെത്തിയ വിദ്യാർഥി ഹാരംഗി അണക്കെട്ടിൽ മുങ്ങിമരിച്ചു

മൈസൂരു: ബെംഗളൂരുവിൽനിന്ന് വിനോദയാ ത്രക്കെത്തിയ വിദ്യാർഥി കുടക് ജില്ലയിലെ സുണ്ടി കുപ്പയിലെ ഹാരംഗി അണക്കെട്ടിൽ മുങ്ങിമരിച്ചു.ഞായറാഴ്ച രാവിലെയാണ് അപകടം.ബെംഗളൂരുവിലെ സ്വകാര്യകോളേജിൽ പി.ജി.ക്ക് പഠിക്കുന്ന തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ സുദർശൻ (22) ആണ് മരിച്ചത്. കോളേജിലെ 18വിദ്യാർഥികൾ ചേർന്ന് കുടകിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. രാവിലെ അണക്കെട്ട് കാ ണാനെത്തിയപ്പോൾ സുദർശൻ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദഗ്‌ധരുടെ സംഘമാണ് മൃതദേഹം പുറത്തെ ടുത്തത്. അപകടത്തിൽ സുണ്ടികുപ്പ പോലീസ് കേസെടുത്തു.

Related posts

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ