ബസ് ഇടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

കർണാടകയില്‍ ബസ് ഇടിച്ച്‌ സ്കൂള്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.മില്ലേനിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻവി കൃഷ്ണ(11) ആണ് മരിച്ചത്.കുട്ടി, അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇരുചക്രവാഹനത്തില്‍ സ്കൂളിലേക്ക് പോകുമ്ബോള്‍ വാഹനത്തില്‍ നിന്ന് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു.

ഈ സമയം തൊട്ടു പിന്നില്‍ നിന്ന് വന്ന ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കുട്ടിയുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.മാരുതി നഗറിന് സമീപം ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് തൻവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്