കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത മകനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ അമ്മയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്തയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരു സ്വദേശിനിയായ മീന നാരായണ (44), കാമുകന്‍ രാകേഷ് പരശുറാം (34) എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.മീനയുടെ മകന്‍ വിജയ് നാരായണ (24) നവംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവില്‍ താമസിച്ചിരുന്ന വിജയിയെ ബെലഗാവിയിലെത്തിച്ച ശേഷം പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു.നവംബര്‍ മൂന്നിനാണ് മൃതദേഹം കണ്ടെത്തിയത്.മീനയും രാകേഷും ചേര്‍ന്നാണ് വിജയിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് പ്രതികളുടെ സഹായത്തോടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.സച്ചിന്‍ കാംബ്ലെ, മനോജ് കാംബ്ലെ, തമന്ന കാംബ്ലെ, ഏകനാഥ് കാംബ്ലെ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. രാകേഷിന്റെ ബന്ധുവെന്ന് കരുതുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു