പ്രമോദ് ലക്ഷ്യമിട്ടത് മറ്റു രണ്ടു പൊലീസുകാരെ? ഗ്രേഡ് എസ്‌ഐയ്ക്കുനേരെയുള്ള ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാഫിയെ കുത്തിപ്പരിക്കേല്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വെച്ചത് മറ്റു രണ്ടു ഉദ്യോഗസ്ഥരെയെന്ന സംശയത്തില്‍ പൊലീസ്.മുമ്പ് മറ്റൊരു കേസില്‍ പ്രമോദിനെ അറസ്റ്റ്‌ ചെയ്ത രണ്ടു ഉദ്യോഗസ്ഥർ ഇപ്പോള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഈ പൊലീസുകാരെ ലക്ഷ്യം വെച്ചു കത്തി കൈയില്‍ കരുതിയിരുന്നതായി ഇയാള്‍ ചിലരോട് പറഞ്ഞിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് ഇയാളുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ പ്രമോദ് എസ് ഐയെ കുത്തിപരിക്കേല്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ് ഐ ഷാഫിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും

7 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് വീണ്ടും നീക്കം, മുഖ്യമന്ത്രിക്ക് നിവേദനം

മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂ‌ര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം