ഡയറി സർക്കിൾ വരെയുള്ള നമ്മ മെട്രോ തുരങ്കം രണ്ടാം ഘട്ടം പൂർത്തിയായി

ബെംഗളൂരു:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ട 2 യന്ത്രങ്ങൾ കൂടി (ടണൽ ബോറിങ് മെഷീൻ) തുരങ്കം നിർമാണം പൂർത്തിയാക്കി. വെള്ളാറ ജംക്ഷനിലെ രാഷ്ട്രീയ മിലിറ്ററി സ്കൂൾ സ്റ്റേഷൻ മുതൽ ലാങ്ഫോഡ് ടൗൺവരെ 594 മീറ്ററും സൗത്ത് റാംപ് മുതൽ ഡയറി സർക്കിൾ വരെ 614 മീറ്ററും തുരങ്കമാണ് ഇന്നലെ പൂർത്തിയായത്. ഈ യന്ത്രങ്ങൾ ഇനി ഡയറി സർക്കിൾ മുതൽ ലക്കൻ വരെയുള്ള ഭൂഗർഭ പാത നിർമാണത്തിന് ഉപയോഗിക്കും. 13.9 കിലോമീറ്റർ ഭൂഗർഭപാത നിർമാണത്തിനു 9 യന്ത്രങ്ങളാണ് രംഗത്തുള്ളത്. ശിവാജിനഗർ മുതൽ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ വരെയുള്ള ഇരട്ട തുരങ്കങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. സ്റ്റേഷനുകൾ ഒഴികെ ഡയറി സർക്കിൾ മുതൽ നാഗവാര വരെ ഇരുഭാഗത്തേക്കുമായി 21.246 കിലോമീറ്റർ തുരങ്കമാണു നിർമിക്കേണ്ടത്.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി