വിമാനമിറങ്ങിയപ്പോള്‍ സാറ മോദിയോട് പറഞ്ഞ രഹസ്യം പുറത്ത്, മോദിയുടെ മറുപടി ഇങ്ങനെ… പൊട്ടിച്ചിരിച്ച്‌ നെതന്യാഹു

ദില്ലി: ടെല്‍ അവീവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും ഭാര്യ സാറ നെതന്യാഹുവും ഊഷ്മളമായി സ്വീകരിച്ചതിനിടെയുണ്ടായ രസകരമായ സംഭവം വൈറല്‍.പ്രധാനമന്ത്രി മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറം ഭാര്യ സാറ നെതന്യാഹുവിന്റെ വസ്ത്രവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു ചൂണ്ടിക്കാട്ടി. ഇത് കാവി നിറമാണെന്ന് മോദി ഇവരെ അറിയിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് മോദി ഇസ്രായേലില്‍ എത്തിയത്. സാറ നെതന്യാഹു ഒരു കാവി നിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ചു.

സാറ നെതന്യാഹു ഇന്ത്യയെ അത്ഭുതകരമായ രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി അത്ഭുതകരമായ നേതാവാണെന്നും സാറ പറഞ്ഞു. ഇസ്രായേലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, നെസെറ്റിനെ അഭിസംബോധന ചെയ്തു. ഇസ്രായേല്‍ പാർലമെന്റില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഫെബ്രുവരി 25 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന രണ്ട് ദിവസത്തെ സന്ദർശന വേളയില്‍ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!