ആർടിപിസിആർ നിബന്ധന മഹാരാഷ്ട്രയ്ക്ക് ഇളവ്, കേരളത്തിനില്ല

ബെംഗളുരു: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക ഇളവു നൽകുമ്പോഴും കേരളത്തിനായുള്ള കർശന കോവിഡ് നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല. 2 ദിവസത്തെ ഹ്രസ്വസന്ദർശനത്തിനു മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ ഇനി മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

പകരം 2 ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖ ഹാജരാക്കിയാൽ മതി. അതേസമയം കേരളത്തിനായി മാസങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ യാത്രാ നിബന്ധനകൾ അതേപടി തുടരുകയാണ്. ഹ്രസ്വ സന്ദർശകരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. 3 ദിവസത്തിൽ കൂടുതൽ തങ്ങാനായി കേരളത്തിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. കർണാടകയിൽ എത്തുന്ന വിദ്യാർഥികൾക്കും കമ്പനി ജീവനക്കാർക്ക് അതതു സ്ഥാപനങ്ങൾ പൊതു ക്വാറന്റീൻ ഒരുക്കണമെന്ന നിബന്ധന ഉൾപ്പെടെയാണിത്.

Related posts

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; 7.5 കി.മീ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം നവംബര്‍ 13ന്, മോദി എത്തും

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ