ഉദ്യോഗസ്ഥരോട് 5 മിനിറ്റ് സമയം ചോദിച്ച് റോയ് മുറിക്കുള്ളിൽ കയറി;പിന്നാലെ ജീവനൊടുക്കുകയായിരുന്നു:ഡി കെ ശിവകുമാർ

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ അഞ്ച് മിനിറ്റ് സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുറിക്കുളളിലേക്ക് കയറിയാണ് റോയ് ജീവനൊടുക്കിയതെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പീഡനമുണ്ടായെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കേരളത്തില്‍ നിന്ന് എത്തിയ ആദായനികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തിയതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. സി ജെ റോയ് നല്ല വ്യവസായി ആയിരുന്നെന്നും ഇത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍