ബംഗളുരുവില്‍ റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം

ബംഗളുരുവില്‍ റോഡിലെ കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം.തിങ്കളാഴ്ച രാത്രിയാണ് മുചക്ര സ്കൂട്ടറില്‍ പോകുകയായിരുന്ന അംഗപരിമിതനായ മൈക്കോ ലേഔട്ട് സ്വദേശിയായ കുര്‍ഷിദ് അഹമ്മദ് (75) റോഡിലെ കുഴിയില്‍ വീണ് മരിച്ചത്.

കാലിന് അംഗപരിമിതിയുള്ളവര്‍ക്കായി പ്രത്യേകം നിര്‍മിച്ചിട്ടുള്ള മൂന്നു ചക്രങ്ങളുള്ള സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് കുര്‍ഷിദ് അപകടത്തില്‍പ്പെട്ടത്. രാത്രി 9.45ഓടെ വിശ്വേശ്വരയ്യ ലേഔട്ട് നാലാം ബ്ലോക്കിലെ മനഗനഹള്ളിക്ക് സമീപം എത്തിയപ്പോഴാണ് അപകടമുണ്ടായത്. മഴ പെയ്ത് റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞിരുന്നു.മഴവെള്ളം നിറഞ്ഞതിനാല്‍ കുഴിയുടെ ആഴം വ്യക്തമായിരുന്നില്ല. കുഴിയിലേക്ക് സ്കൂട്ടറിെന്‍റ മുന്‍ചക്രം താഴ്ന്നുപോയതോടെ ബാലന്‍സ് തെറ്റി കുര്‍ഷിദ് റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടറും മറിഞ്ഞുവീണു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുര്‍ഷിദിെന്‍റ ജീവന്‍ രക്ഷിക്കാനായില്ല.

Related posts

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം

കൈയില്‍ ഒട്ടിക്കുന്ന പശ ; സ്വര്‍ണമാല കവര്‍ച്ചയ്ക്ക് കള്ളന്റെ വിചിത്ര തന്ത്രം

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.