പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആര്‍.ബി.ഐ വിലക്ക്

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്‌അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തില്‍ പറയുന്നു.imimkp9

റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളില്‍ തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണല്‍ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി.

അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡ് തുടങ്ങിയവയില്‍ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കി.

Related posts

ബെംഗളൂരു സബര്‍ബൻ പദ്ധതിയുടെ കരാര്‍ അദാനി പിന്തുണയുള്ള കമ്പനിക്ക്; 665 കോടി രൂപയുടെ മല്ലിഗെ ലൈൻ

വന്ദേഭാരത് സ്ലീപ്പര്‍ കീശ കീറും? ബെംഗളൂരു യാത്രയ്ക്ക് 4450 രൂപ; തേഡ് എസി 2810, ടിക്കറ്റ് ബുക്കിങ് തുടങ്ങി

ഒളിക്യാമറ വിവാദം: കൃപ ആല്‍വയെ കോണ്‍ഗ്രസില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി