വര്‍ഷങ്ങളായി പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്​ത പിതാവ്​ അറസ്റ്റില്‍

ബംഗളൂരു: വര്‍ഷങ്ങളായി പെണ്‍മക്കളെ നിരന്തരം ബലാത്സംഗം ചെയ്​ത കേസില്‍ പിതാവ്​ അറസ്​റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ്​ സംഭവം.

രണ്ടുപെണ്‍മക്കളും മകനും ഭാര്യക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. ഇതില്‍ രണ്ടാമത്തെ മകള്‍ക്ക്​ പ്രായപൂര്‍ത്തിയായിട്ടില്ല. ജൂണ്‍ രണ്ടിന്​ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ്​ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്​.

ജൂണ്‍ രണ്ടിന്​ പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. മീന്‍ കറിയില്‍ എരിവ്​ കുറഞ്ഞതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന്​ ഭാര്യയെ അപമാനിക്കുകയും തയ്യല്‍ മെഷീനെടുത്ത്​ എറിയുകയും ചെയ്​തു. ഇതോടെ​ മക്കളുമായി സ്​ത്രീ ​സ്വന്തം വീട്ടിലെത്തുകയായിരുന്നു. അവിടെവെച്ച്‌​ പെണ്‍കുട്ടികള്‍ തങ്ങള്‍ നിരന്തരം പിതാവില്‍നിന്ന്​ ലൈംഗികാക്രമണം നേരിട്ടിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ പെണ്‍കുട്ടിയെ മേയ്​ 12 മുതല്‍ നിരന്തരം പിതാവ്​ ഉപദ്രവിച്ചിരുന്നു. മൂത്ത പെണ്‍കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തോളമായി ബലാത്സംഗം ചെയ്​തുവരികയായിരുന്നു. നിസാര പ്രശ്​നങ്ങള്‍ക്കുപോലും പിതാവ്​ തങ്ങളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി രണ്ടാമത്തെ മകള്‍ പറയുന്നു. മാതാവിനെ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതിനാലാണ്​ സംഭവം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

പ്രതിക്കെതിരെ രണ്ടുകേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതായും അതില്‍ പോക്​സോ വകുപ്പുകള്‍ ചുമത്തിയതായും സിറ്റി പൊലീസ്​ കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി