ട്രെയിനുകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാപക പരിശോധന

ബെംഗളൂരു: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.36 റെയില്‍വേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.പാചകത്തിനായി പൂപ്പല്‍ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.കെ.ആർ പുരത്തെ ഫുഡ് സ്റ്റാളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ കണ്ടെത്തി. മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ റിപ്പോർട്ട് ചെയ്തത്.അതേസമയം, ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ പരിശോധനയില്‍ ക്ലീൻ ചിറ്റ് ലഭിച്ചു. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി അധികൃതർ അറിയിച്ചു

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍