തലപ്പാടിയിലെ പ്രതിഷേധം; കര്‍ണാടക മുഖ്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി

മഞ്ചേശ്വരം: കേരളത്തില്‍നിന്നു കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ്​ റിപ്പോര്‍ട്ട്​ നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാറി​െന്‍റ തീരുമാനത്തിനെതിരെ തലപ്പാടിയില്‍ സമരം തുടരുന്നു. വെള്ളിയാഴ്ച യു.ഡി.വൈ.എഫ് മഞ്ചേശ്വരം ഘടകത്തി​െന്‍റ നേതൃത്വത്തില്‍ കറുത്ത മാസ്ക് ധരിച്ച്‌ പ്രതിഷേധം നടന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച തലപ്പാടി അതിര്‍ത്തി സന്ദര്‍ശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

ഇതോടെ, മുഖ്യമന്ത്രിയുടെ തലപ്പാടി സന്ദര്‍ശനം റദ്ദാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക്​ കേന്ദ്ര സര്‍ക്കാറി​െന്‍റ നിര്‍ദേശപ്രകാരം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സൈഫുള്ള തങ്ങള്‍, ഹര്‍ഷദ് വൊര്‍ക്കാടി, സിദ്ദീഖ് മഞ്ചേശ്വരം, അബ്​ദുല്ലത്തീഫ് ബാബ, പുത്തുച്ച തൂമിനാട്, മുസ്തഫ ഉദ്യാവര്‍, റിയാസ് മൗലാന റോഡ്, ഇല്യാസ് കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

onamtraditions.com
Love our tradition
ഓണം ട്രഡീഷൻസ് നിങ്ങൾക്കായി ഒരുക്കുന്നു
🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ
🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ
🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…
തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്
സന്ദർശിക്കു▶️
https://onamtraditions.com/login?referrer=AAAE
Visit Our store@ MADIWALA▶️ https://g.co/kgs/yJ2b62
Call: 095269 18111

Related posts

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി