പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു;ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഗിരീഷ് എ.ഡി.

ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ പ്രേമലുവിന് രണ്ടാം ഭാഗം. പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രേമലുവിന്റെ വിജയാഘോഷ വേളയിലും രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നു. ഗിരീഷ് എ.ഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. 2025 ലാകും രണ്ടാം ഭാഗത്തിന്റെ റിലീസ്.

നസ്ലന്‍ കെ. ഗഫൂര്‍, മമിത ബൈജു എന്നിവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

റൊമാന്‍സ്-കോമഡി ഴോണറില്‍ എത്തിയ പ്രേമലു ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. ഇതിനോടകം ചിത്രം നൂറ് കോടിയിലേറെ കളക്‌ട് ചെയ്തിട്ടുണ്ട്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പും വന്‍ വിജയമായിരുന്നു.

പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍