ബംഗളുരു: റൺവേയിൽ ഇറക്കുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; വൻദുരന്തം ഒഴിവായി

ബെംഗളുരു • റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവേസ് വിമാനത്തിന്റെ ടയർ പൊട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി 11.30ന് ബാങ്കോക്കിൽ നിന്നെത്തിയ വിമാനമാണിത്. റൺവേയിൽ ഓടി നിന്നിട്ടും ടയർ പൊട്ടിയ കാര്യം പൈലറ്റ് അറിഞ്ഞിരുന്നില്ല. റൺവേ ജീവനക്കാരാണ് ഇക്കാര്യം ശ്രദ്ധയിൽപെടു ത്തിയത്. തുടർന്നു വിമാനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കി.

ടയർ എത്തിക്കാൻ വൈകിയതിനെ തുടർന്ന് ഇന്നലെ പുലർച്ചെ മടങ്ങേണ്ടിയിരുന്ന വിമാനത്തിന് രാത്രി 7 മണി വരെയും തിരിച്ചു പറക്കാനായില്ല. ഇതിൽ പോകാനെത്തിയ യാത്രക്കാർ മണിക്കുറു കളോളം ടെർമിനലിൽ കാത്തിരുന്നിട്ടും വിമാനക്കമ്പനി ഇവരെ കാര്യമറിയിച്ചില്ലെന്നും പരാതിയുണ്ട്.

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്