വിദേശ വിദ്യാര്‍ഥികള്‍ കൂടുതലും കര്‍ണാടകയില്‍

ബംഗളൂരു: ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാർഥികളെത്തുന്നത് കർണാടകയില്‍. ഓള്‍ ഇന്ത്യ സർവേ ഫോർ ഹയർ എജുക്കേഷൻ 2021-22ലെ കണക്കുപ്രകാരം, 6004 വിദേശ വിദ്യാർഥികളാണ് കർണാടകയിലെ വിവിധ നഗരങ്ങളില്‍ ഉപരിപഠനം നടത്തുന്നത്.

പഞ്ചാബാണ് രണ്ടാമത്; 5971 വിദ്യാർഥികള്‍. മഹാരാഷ്ട്രയില്‍ 4856ഉം ഉത്തർപ്രദേശില്‍ 4323ഉം വിദേശ വിദ്യാർഥികളാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികള്‍ എത്തുന്നത് നേപ്പാളില്‍നിന്നാണ്.

അഫ്ഗാനിസ്താൻ, യു.എസ്, ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നും വിദ്യാർഥികള്‍ എത്തുന്നുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതല്‍ സാധ്യതയുള്ള സുരക്ഷിത ഇടമെന്ന നിലയിലാണ് വിദേശികളില്‍ കൂടുതലും കർണാടക വിശേഷിച്ചും ബംഗളൂരു തിരഞ്ഞെടുക്കുന്നത്. അതേസമയം, 2020-21 വർഷത്തെ അപേക്ഷിച്ച്‌ കർണാടകയില്‍ വിദേശ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020-21 വർഷത്തെ കണക്കുപ്രകാരം, 8137 വിദേശ വിദ്യാർഥികളാണ് കർണാടകയിലുണ്ടായിരുന്നത്.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ