വിദേശ വിദ്യാര്‍ഥികള്‍ കൂടുതലും കര്‍ണാടകയില്‍

ബംഗളൂരു: ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ വിദ്യാർഥികളെത്തുന്നത് കർണാടകയില്‍. ഓള്‍ ഇന്ത്യ സർവേ ഫോർ ഹയർ എജുക്കേഷൻ 2021-22ലെ കണക്കുപ്രകാരം, 6004 വിദേശ വിദ്യാർഥികളാണ് കർണാടകയിലെ വിവിധ നഗരങ്ങളില്‍ ഉപരിപഠനം നടത്തുന്നത്.

പഞ്ചാബാണ് രണ്ടാമത്; 5971 വിദ്യാർഥികള്‍. മഹാരാഷ്ട്രയില്‍ 4856ഉം ഉത്തർപ്രദേശില്‍ 4323ഉം വിദേശ വിദ്യാർഥികളാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികള്‍ എത്തുന്നത് നേപ്പാളില്‍നിന്നാണ്.

അഫ്ഗാനിസ്താൻ, യു.എസ്, ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നും വിദ്യാർഥികള്‍ എത്തുന്നുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതല്‍ സാധ്യതയുള്ള സുരക്ഷിത ഇടമെന്ന നിലയിലാണ് വിദേശികളില്‍ കൂടുതലും കർണാടക വിശേഷിച്ചും ബംഗളൂരു തിരഞ്ഞെടുക്കുന്നത്. അതേസമയം, 2020-21 വർഷത്തെ അപേക്ഷിച്ച്‌ കർണാടകയില്‍ വിദേശ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020-21 വർഷത്തെ കണക്കുപ്രകാരം, 8137 വിദേശ വിദ്യാർഥികളാണ് കർണാടകയിലുണ്ടായിരുന്നത്.

Related posts

കുഞ്ഞുങ്ങളെ നോക്കാൻ ഇനി ബുദ്ധിമുട്ടണ്ട: ശിശുപരിപാരണ സ്റ്റാർട്ടപ്പായ ‘മാസി’ക്ക് 6 കോടി രൂപ നിക്ഷേപം

നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച്‌ ചികിത്സിച്ച ഡോക്ടര്‍; ‘നിപ മരണങ്ങള്‍ക്ക് റെംഡെസിവര്‍ മരുന്ന് ഉപയോഗവുമായി ബന്ധമില്ല’

ബംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ നവംബര്‍ 1 മുതല്‍: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്യും