ബംഗളുരു വ്യവസായിയിൽ നിന്ന് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചു; മോൻസനെതിരെ പരാതി കൊടുക്കാനൊരുങ്ങി വ്യവസായി

കൊച്ചി: ആഡംബര കാറുകള്‍ വാങ്ങിയും മോന്‍സന്‍റെ തട്ടിപ്പ്. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ പറഞ്ഞു.

അതേസമയം മോന്‍സന്‍ മാവുങ്കലിന് നല്‍കിയത് 10 കോടി രൂപയെന്ന് പരാതിക്കാരന്‍ അനൂപ് മുഹമ്മദ് പറഞ്ഞു. ഇത് നല്‍കിയത് പ്രമുഖരുടെ സാന്നിധ്യത്തിലാണ്.

മോന്‍സന്‍റെ ഉന്നത ബന്ധങ്ങള്‍ കണ്ടാണ് പണം നല്‍കിയത്.മോന്‍സന്‍റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാ​ഗരാജന്‍ പറഞ്ഞു. ബെം​ഗളൂരു പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ത്യാ​ഗരാജന്‍. സാമ്ബത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയായി. വിദേശ നിര്‍മ്മിത വാഹനങ്ങളുടെ രേഖ കസ്റ്റംസ് ശേഖരിച്ചു. പത്ത് വാഹനങ്ങളുടെ വിശദാംശങ്ങളാണ് കസ്റ്റംസ് ശേഖരിച്ചത്.

Related posts

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്