ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ ഇടംനേടി വടാപാവ്

മുംബൈ : ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ ഇടംനേടി മുംബൈക്കാരുടെ വടാപാവ് .മുംബൈ സ്ട്രീറ്റ് ഫുഡില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഈ ഐറ്റത്തിന് വിദേശത്തും മറ്റും ആവശ്യക്കാരേറെയാണ്. ഇപ്പോഴിതാ ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിലും വടാപാവ് ഇടംപിടിച്ചു.

നിലവിലെ റാങ്കിംഗ് അനുസരിച്ച്‌ 19-ാം സ്ഥാനമാണ് ഈ വിഭവത്തിന്. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്ത്. മൃദുവായ റൊട്ടിയില്‍ ബേസാൻ ബാറ്ററില്‍ പൊതിഞ്ഞ മസാലകളും ഉരുളക്കിഴങ്ങില്‍ ഉണ്ടാക്കിയ വറുത്ത വടയും വെളുത്തുള്ളിയും ചട്നികളും ഉപയോഗിച്ചാണ് വടാപാവ് ഉണ്ടാക്കുന്നത്.

മുമ്ബ് ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസ്മതി അരിയും, ലോകത്തിലെ ഏറ്റവും മികച്ച പാലുല്‍പ്പന്ന പാനീയമായി മാംഗോ ലസ്സിയും ടേസ്റ്റ് അറ്റ്‌ലസിന്‍റെ പട്ടികയില്‍ ഇടംനേടിയിരുന്നു.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍