🚀 ബെംഗളൂരുവിലേക്ക് പുതിയതായി എത്തുന്നവരാണോ? യാത്രയും ജീവിതവും എളുപ്പമാക്കാൻ ഈ 5 കാര്യങ്ങൾ അറിയാം!

ബെംഗളൂരു നഗരത്തിലേക്ക് പുതിയതായി ചേക്കേറുന്നവർക്കായി മെട്രോ യാത്രാ വിവരങ്ങൾ, ബി.എം.ടി.സി ബസ് സർവീസുകൾ, അത്യാഹിത നമ്പറുകൾ, ട്രാഫിക് പരാതികൾ നൽകാനുള്ള വഴികൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിവരങ്ങൾ നഗരജീവിതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നതാണ്. ഗാർഡൻ സിറ്റിയിൽ പുതിയ ജീവിതം ആരംഭിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.നഗരത്തിലെ യാത്രാക്കുരുക്കുകളിൽ നിന്ന് രക്ഷനേടാൻ ഏറ്റവും മികച്ച മാർഗ്ഗം നമ്മ മെട്രോ ഉപയോഗപ്പെടുത്തുക എന്നതാണ്.

രാവിലെ 5:00 മണി മുതൽ രാത്രി 11:00 മണി വരെയാണ് മെട്രോ സർവീസുകൾ പ്രവർത്തിക്കുന്നത്. 10 രൂപ മുതൽ 60 രൂപ വരെയാണ് വിവിധ ദൂരങ്ങളിലേക്കുള്ള യാത്രാനിരക്ക്. യാത്ര എളുപ്പമാക്കാൻ നമ്മ മെട്രോ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളിലും ഭക്ഷണപാനീയങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 15 കിലോഗ്രാമിൽ താഴെ ഭാരമുള്ള ലഗേജുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.മെട്രോയ്ക്ക് പുറമെ നഗരത്തിന്റെ മുക്കിലും മൂലയിലും സർവീസ് നടത്തുന്ന ബി.എം.ടി.സി (BMTC) ബസുകളെയും യാത്രയ്ക്കായി ആശ്രയിക്കാം. മെട്രോയ്ക്ക് സമാനമായി രാവിലെ 5:00 മണി മുതൽ രാത്രി 11:00 മണി വരെയാണ് പ്രധാന റൂട്ടുകളിൽ ബസ് സർവീസുകളുള്ളത്. 5 രൂപ മുതൽ 50 രൂപ വരെയാണ് ബസ് ടിക്കറ്റ് നിരക്കുകൾ. തത്സമയ ബസ് വിവരങ്ങൾക്കായി ‘നമ്മ ബി.എം.ടി.സി ആപ്പ്’ ഉപയോഗിക്കാവുന്നതാണ്. കൂടാതെ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സീറ്റുകളും ആനുകൂല്യങ്ങളും ഈ സർവീസുകളിലുണ്ട്.*നഗരത്തിൽ എവിടെയെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാൽ*ബന്ധപ്പെടേണ്ട പ്രധാന ഹെൽപ്‌ലൈൻ നമ്പറുകൾ ഫോണിൽ സേവ് ചെയ്തു വെക്കേണ്ടത് അത്യാവശ്യമാണ്. പോലീസിന്റെ സഹായത്തിന് 100-ലും, അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസിനായി 108-ലും, ഫയർഫോഴ്സിനായി 101-ലും വിളിക്കാവുന്നതാണ്.

ഇതു കൂടാതെ വനിതാ ഹെൽപ്‌ലൈൻ നമ്പരായ 1091, ചൈൽഡ് ഹെൽപ്‌ലൈൻ നമ്പരായ 1098, ദുരന്ത നിവാരണ വിഭാഗത്തിനായി 1077, ബെസ്കോം (BESCOM) സംബന്ധമായ പ്രശ്നങ്ങൾക്ക് 1912, കുടിവെള്ള പ്രശ്നങ്ങൾക്ക് BWSSB ഹെൽപ്‌ലൈൻ നമ്പരായ 1916 എന്നിവയും ഏത് സമയത്തും ലഭ്യമാണ്.*യാത്രാവേളകളിൽ ട്രാഫിക് സംബന്ധമായ നിയമലംഘനങ്ങളോ പരാതികളോ ഉണ്ടായാൽ*അത് അധികാരികളെ അറിയിക്കാനും സംവിധാനങ്ങളുണ്ട്. ട്രാഫിക് ഹെൽപ്‌ലൈൻ നമ്പറായ 103 വഴിയോ, 94808 10000 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ ഫോട്ടോകളും ലൊക്കേഷനും സഹിതം പരാതികൾ അയക്കാം. കൂടാതെ ബി.ടി.പി ട്രാഫിക് ആപ്പ് (BTP Traffic App) വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് (bengalurtrafficpolice.gov.in) വഴിയോ സോഷ്യൽ മീഡിയ പേജുകൾ വഴിയോ എളുപ്പത്തിൽ ട്രാഫിക് പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി