പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി സമൂഹമാധ്യമത്തിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു.

ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.എന്നാൽ പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് അവർക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീർപ്പിലെത്തി. തുടർന്ന് മൊണാലിസയും കാമുകനും ബന്ധുക്കൾക്കൊപ്പം തിരിച്ചുപോയി.മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു.

Related posts

ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയം ഉപയോഗിച്ച്‌ മറ്റൊരാള്‍; 25 മിനിറ്റിലേറെ കാത്തുനിന്ന് യാത്രക്കാരി, ബെംഗളൂരു വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ വൈറല്‍

ബെംഗളൂരു പിങ്ക് ലൈൻ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം; 5 ബിഎംടിസി ഫീഡര്‍ ബസുകള്‍ ഇന്ന് മുതല്‍

’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു