രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണം ജൂണ്‍ 18 മുതല്‍ ആരംഭിക്കും. 30 മുതല്‍ 45 ദിവസം വരെ നീളുന്ന പരീക്ഷണം ബംഗളൂരുവിന് 80 കിലോമീറ്റര്‍ അകലെ ഗൗരിബിദനൂരിലാണ് നടത്തുക.

മെഡ്കോപ്റ്റര്‍, റ്റാസ് എന്നീ രണ്ടുതരം ഡ്രോണുകളും റാന്‍ഡിന്‍റ് എന്ന ഡെലിവറി സോഫ്റ്റ് വെയറും ആണ് പരീക്ഷണത്തിന് ഉപയോഗിക്കുക. മെഡ്കോപ്റ്റര്‍ ഒരു കിലോഗ്രാം ഭാരമുള്ള സാധനം 15 കിലോമീറ്ററും റ്റാസ് രണ്ട് കിലോഗ്രാം ഭാരമുള്ള സാധനം 12 കിലോമീറ്ററും വഹിക്കാന്‍ ശേഷിയുണ്ട്.

കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട്‌ ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02

പ്രമുഖ ഹൃദ്രോഹ ശസ്ത്രക്രിയ വിദഗ്ധ ഡോ. ദേവി ഷെട്ടി പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരീക്ഷണത്തിനുള്ള മരുന്ന് നാരായണ ഹെല്‍ത്ത് ആണ് നല്‍കുന്നത്. പരീക്ഷണത്തിന് ശേഷം വിശദ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുമെന്ന് ത്രോട്ടല്‍ എയ്റോസ്പേസ് സിസ്റ്റംസ് (റ്റാസ്) സി.ഇ.ഒ നാഗേന്ദ്രന്‍ കന്തസ്വാമി പറഞ്ഞു.

ഡ്രോണ്‍ ഡെലിവറി പരീക്ഷണത്തിന് ബംഗളൂരുവിലെ റ്റാസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 2020 മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു.

കണ്ണൂർ നിന്നും ബെംഗളൂരുവിലേക്കും
ബെംഗളൂരുവില്‍ നിന്ന് ഇരിട്ടി, കൂത്തുപറമ്പ, തലശ്ശേരി, പാനൂർ ഭാഗങ്ങളിലേക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ദിവസവും വാഹന സൗകര്യം (ഇന്നോവ, ട്രാവലർ).
⏹️പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍
⏹️മികച്ച സേവനം
⏹️മിതമായ നിരക്കുകള്‍
സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ബന്ധപ്പെടാം
📱+919946453333 📱+919946483333 📱+919946493333
wa.me/919946453333

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍