വാഹനാപകടം; ദേശീയ പുരസ്കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് മരിച്ചു

കന്നഡ നടന്‍ സഞ്ചാരി വിജയ് (38) മരിച്ചു. വാഹാനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നടന്‍ കിച്ചാ സുദീപാണ് വിജയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രെയിന്‍ സര്‍ജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. മഴയില്‍ നനഞ്ഞ് കിടന്ന റോ‍ഡില്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്‌ട്രിക് തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.
വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്ക്. തലച്ചോറിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയില്‍ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാന്‍ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച്‌ നടന്‍ കിച്ച സുദീപ് ട്വീറ്റ് ചെയ്തത്.

ബാംഗ്ളൂരിൽ നിന്നും കേരളത്തിൽ എവിടേക്കും, തിരിച്ച് ബാംഗ്ളൂർക്കും യാത്ര ചെയ്യുന്നതിന് ഡ്രൈവർ ക്യാബിൻ പാർട്ടീഷ്യൻ ചെയ്ത ഇന്നോവ, ക്രിസ്റ്റ, എത്തിയോസ്, സ്വിഫ്റ്റ് ഡിസയർ ടാക്സി വാഹനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്
⏹️പരിചയ സമ്പന്നരായ മലയാളി ഡ്രൈവര്‍മാര്‍
⏹️മികച്ച സേവനം
⏹️മിതമായ നിരക്കുകള്‍
ബുക്ക് ചെയ്യുന്നതിനായി ബന്ധപ്പെടാം
📱 +917736331141 📱 +918129419141

കർണാടക: അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി, അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനം

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്