മലയാളി മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി മാധ്യമ പ്രവർത്തകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയിട്ടേഴ്സ് ബെംഗളൂരുവിൽ ജേർണലിസ്റ്റും കാസറഗോഡ് വിദ്യാനഗർ സ്വദേശിയുമായ ശ്രുതി (36) യെയാണ് ബെംഗളൂരു വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടു വർഷത്തോളമായി റോയിട്ടേഴ്സിൽ പ്രവർത്തിച്ചു വരുന്ന ശ്രുതി നേരത്തെ യു.കെ ആസ്ഥാനമായുള്ള പ്രസ് അസോസിയേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. കാസറഗോട്ടെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും റിട്ട. അധ്യാപകനുമായ നാരായണൻ പേരിയയുടേയും റിട്ട. അധ്വാപിക സത്വഭാമയുടേയും മകളാണ്.സോഫ്റ്റ് വെയർ കമ്പനി ഉദ്യോഗസ്ഥനായ അനീഷ് കോറോത്താണ് ഭർത്താവ്. സഹോദരൻ നിഷാന്ത് (ബെംഗളൂരു). മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കാസറഗോഡ് വിദ്യാനഗറിലെ വസതിയിലെത്തിച്ചു.

Related posts

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

ബെംഗളൂരുവില്‍ ഇനി ശുദ്ധവായു ശ്വസിക്കാം; 150 കോടിയുടെ വൻ പദ്ധതി, 10 ട്രീ പാര്‍ക്കുകള്‍ വരുന്നു..!