മെട്രോ നിർമാണം; മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്-ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം) നിർമാണം നടക്കുന്നതിനാൽ മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും.

ബദൽ റൂട്ടുകൾ :

എച്ച്എഎൽ ഭാഗത്ത് നിന്നു വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ: ഡൊഡ്ഡനെകുണ്ഡിജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുടർന്നു കാർത്തിക് നഗർ ജംക്‌ഷനിലൂടെ ഔട്ടർ റിങ് റോഡിലെത്തി ഇടത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മേൽപാലത്തിന്റെ അടിയിൽ നിന്നു യു ടേൺ എടുക്കണം.ഇവിടെ നിന്ന് ആൽപൈൻ എക്കോ റോഡിലൂടെ ആഞ്ജനേയ ജംക്ഷനിലെത്തി കുണ്ഡലഹള്ളി മെയിൻ റോഡ് വഴി വൈറ്റ്ഫീൽഡിലേക്കു പോകണം.

വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തു നിന്ന് എച്ച്എഎൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ:കുണ്ഡലഹള്ളി ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു കുണ്ഡലഹള്ളി മെയിൻ റോഡിലൂടെ ആഞ്ജനേയ ജംക്ഷനിലെത്തണം. ആൽപൈൻ എക്കോ റോഡിലൂടെ ഔട്ടർ റിങ് റോഡിലെത്തി കാർത്തിക് നഗർ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മെയിൻ റോഡ് വഴി ദൊഡ്ഡനെകുണ്ഡി ജംക്ഷനിലെത്തണം. ഇവിടെ നിന്നു വലത്തേക്കു തിരിഞ്ഞു വർത്തൂർ മെയിൻ റോഡിൽ പ്രവേശിച്ച് എച്ച്എഎൽ ഭാഗത്തേക്കു പോകണം.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു