മാനന്തവാടി – ബാവലി ചെക്ക് പോസ്റ്റിൽ സ്വകാര്യ വാഹനങ്ങൾ തടയുന്ന നടപടി അവസാനിപ്പിക്കണം; കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി

മാനന്തവാടി: ശനി, ഞായർ ദിവസങ്ങളിൽ ബാവലി വഴി കർണ്ണാടകയിലേക്ക് കോവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ അതിർത്തി കടത്തിവിടാൻ കർണ്ണാടക സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കോറോണയുടെ പേര് പറഞ്ഞ് കാർഷിക, വിദ്യാഭ്യാസ, തൊഴിൽ, വാണിജ്യ സംബന്ധമായി നിരവധി ആളുകൾ വയനാട്ടിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിൽ കർണ്ണാടകയിലേക്കും തിരിച്ചും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്ത് വരുന്നുണ്ട്. കർണ്ണാടക സർക്കാർ സ്വകാര്യ വാഹന യാത്രക്കാരെ തടയുന്നതിനെതിരെ ജില്ലാ ഭരണകൂടം ശ്രദ്ധ ചെലുത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് സേവാദൾ കമ്മിറ്റി ആവശ്യപ്പെട്ടു.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍