ബംഗളുരുവിൽ കവർച്ച: മലയാളിയെ കുത്തിവീഴ്ത്തി പണവും ഫോണും കവർന്നു

ബെംഗളൂരു : ലാൽബാഗിന് സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും മൊബൈൽ ഫോണും കവർന്നു. മുംബൈയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ഫയാസ് മുഹമ്മദി(23)നാണ് പരുക്കേറ്റത്. ബെംഗളൂരുവിലുള്ള സുഹൃത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു. വെബ് ടാക്സി കാത്ത് കഴിഞ്ഞദിവസം വെളുപ്പിന് ലാൽബാഗ് ഈസ്റ്റ് ഗേറ്റിന് സമീപം നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം കത്തി ചൂണ്ടി ഭീഷണി പ്പെടുത്തിയത്. നൽകാൻ വിസമ്മ തിച്ചപ്പോൾ കഴുത്തിന് താഴെ മുറിവേൽപ്പിച്ചു 1000 രൂപയും മൊബൈൽ ഫോണും കൈവശപ്പെടു ത്തി ഇവർ മുങ്ങി. സിദ്ധാപുര പൊലീസിൽ പരാതി നൽകി.

Related posts

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

‘ജീവനക്കാരോട് ഒരിക്കലും ദയ കാണിക്കരുത്’ എല്ലാ ജീവനക്കാരും പിരിഞ്ഞു പോയതിന് പിന്നാലെ നവ സംരംഭകൻ

ആനകളെ മാറ്റിയതില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിക്കത്ത് നല്‍കി ; വന്യജീവി പ്രശ്നത്തില്‍ കുഴങ്ങി കര്‍ണാടക സര്‍ക്കാര്‍