ബെംഗളൂരു : കൂടിയാലോചനകളില്ലാതെ കാട്ടാനകളെ തുരത്തി തന്റെ മണ്ഡലത്തിലേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ നയന മൊട്ടമ്മ രാജിക്കത്ത് നല്‍കിയതോടെ കർണാടക സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയില്‍.മുഡിഗെരെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നയന മൊട്ടമ്മയാണ് രാജിക്കത്ത് നല്‍കിയത്. ഹാസൻ ജില്ലയില്‍നിന്ന് കാട്ടാനകളെ ചിക്കമഗളൂരു ജില്ലയിലെ ഭദ്ര കടുവാ സങ്കേതത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു എംഎല്‍എയുടെ രാജി. എന്നാല്‍ രാജിക്കത്ത് ഇതുവരെ സ്പീക്കർ അംഗീകരിച്ചിട്ടില്ല.
ഞായറാഴ്ച ചിക്കമഗളൂരുവില്‍ നടന്ന സംയുക്ത വാർത്താസമ്മേളനത്തില്‍ നയന മൊട്ടമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരായ ടി ഡി രാജഗൗഡ, എച്ച്ഡി തമ്മയ്യ എന്നിവരും വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.ഹാസൻ ജില്ലയിലെ ബെലൂർ, സകലേശ്പുര താലൂക്കുകളിലായി വിഹരിക്കുന്ന കാട്ടാനകളെ മാറ്റിപ്പാർപ്പിക്കാനുള്ള വനംവകുപ്പിന്റെ നടപടിയാണ് വിവാദത്തിന് കാരണമായത്. കഴിഞ്ഞ ആഴ്ച ആനയുടെ ആക്രമണത്തില്‍ രണ്ടുപേർ മരിച്ചതിനെ തുടർന്നാണ് ആനകളെ ഭദ്ര കടുവാ സങ്കേതത്തിലേക്ക് തുരത്താൻ ഹാസൻ ജില്ലാ ചുമതലയുള്ള മന്ത്രി കെ എം ശിവലിംഗ ഗൗഡ നിർദേശം നല്‍കിയിരുന്നു.എന്നാല്‍ ആനകളെ ചിക്കമഗളൂരു മേഖലയിലേക്ക് മാറ്റുന്നത് അവിടത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് നയന മൊട്ടമ്മയുടെ നിലപാട്.
നിലവില്‍ തന്നെ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശമാണിത്. കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്നത് കർഷകരുടെ കൃഷിനാശത്തിനും ജനങ്ങളുടെ ജീവനും ഉപജീവനമാർഗങ്ങള്‍ക്കും ഭീഷണിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും നിരോധനംനവംബർ 30ന് വനംമന്ത്രി രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കെയാണ് വനംവകുപ്പ് ആനകളെ മാറ്റാനുള്ള നടപടി ആരംഭിച്ചതെന്നാണ് നയന മൊട്ടമ്മയുടെ ആരോപണം.