ബെംഗളൂരു:മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം; മലയാളി അറസ്റ്റില്‍

ബെംഗളൂരു: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരിയുടെ സഹായി അറസ്റ്റില്‍.തൃശൂർ സ്വദേശി അരൂണ്‍ (40) ആണ് ബെംഗളൂരുവില്‍ പിടിയിലായത്. അരുണ്‍, തൃശൂർ ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സഹായി ആണെന്ന് ബെംഗളൂരു ബെല്ലന്ദൂർ പോലീസ് പറഞ്ഞു.ബെംഗളൂരു ഹരളൂർ സ്വദേശിനിയായ 38-കാരിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഭർത്താവിന്റെ മരണശേഷം നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ക്ഷേത്രത്തില്‍ എത്തിയത്.

യുവതിയുടെ കുടുംബത്തിന് നേരെ ആരോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് അരൂണ്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ യുവതിയുടെ ഫോണ്‍ നമ്ബർ അടക്കമുള്ള വിവരങ്ങള്‍ പ്രതി വാങ്ങിയിരുന്നു.പ്രതിവിധികള്‍ക്കും പൂജകള്‍ക്കും വേണ്ടിയെന്ന് പറഞ്ഞാണ് യുവതിയെ പ്രതി ഫോണ്‍ വിളിക്കുന്നത്. പിന്നീട് മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. കേസില്‍ തിങ്കളാഴ്ചയാണ് അരൂണ്‍ പിടിയിലാകുന്നത്. അന്വേഷണം നടന്നുവരികയാണെന്ന് ബെല്ലന്ദൂർ പോലീസ് പറഞ്ഞു.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്