തമിഴ്‌നാട് കള്ളാക്കുറിച്ചിയില്‍ പടക്കകടക്ക് തീപ്പിടിച്ച്‌ മരണം ആറായി

ചെന്നൈ | തമിഴ്നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ മരണം ആറായി. 11 പേര്‍ ഗുരുതരമായി പൊള്ളേലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്.
അഗ്‌നിശമനാ സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്. അപ്രദേശത്തെ കരിമരുന്ന് പ്രയോഗത്തിനിടെ അബദ്ധത്തില്‍ പടക്കകടയ്ക്ക് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു