തിരുവനന്തപുരത്ത് ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം.മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്. ഇവർ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ