കര്‍ണാടകയില്‍ ഉച്ചഭാഷിണി ഉപയോ​ഗത്തിന് കര്‍ശന മാര്‍​ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍

കര്‍ണാടകയില്‍ ഉച്ചഭാഷിണി ഉപയോ​ഗത്തിന് കര്‍ശന മാര്‍​ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍.സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള മാര്‍​ഗനിര്‍ദേശം നടപ്പാക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പറഞ്ഞു.

‌”ഉച്ചഭാഷണി പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്തു. രാത്രി പത്തിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത് കര്‍ശനമായി വിലക്കും. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ആര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മാര്‍​ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഉച്ചഭാഷിണികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും ഉപയോഗിക്കുന്നവര്‍ 15 ദിവസത്തിനകം നിയുക്ത അതോറിറ്റിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം;;- മന്ത്രി പറഞ്ഞു.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; 200 പുതിയ മിനി ബസുകള്‍ വാങ്ങാൻ ബിഎംടിസി, കാരണം?

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍