കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ നടപ്പാക്കിയ ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.

വിദഗ്ധ സമിതി നിര്‍ദേശ പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് താഴെയെത്തും വരെ ലോക്ഡൗണ്‍ തുടരണമെന്നാണ് വിദഗ്ധ സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

നേതൃമാറ്റമില്ല; കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു.

ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഒരുഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയര്‍ന്നിരുന്നു.

മേയ് എട്ടിനാണ് കേരളത്തിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എട്ട് മുതല്‍ 16 വരെയായിരുന്ന ലോക്ഡൗണ്‍ പിന്നീട് 23 വരെയും, പിന്നീട് ജൂണ്‍ ഒമ്ബത് വരെയും നീട്ടുകയായിരുന്നു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍