നൂറുരൂപ നല്‍കാത്തതിന് ക്രൂരത; യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും

നൂറുരൂപ നല്‍കാൻ വിസമ്മതിച്ചതിന് യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ജയനഗർ സ്വദേശി വീരമണികണ്ഠ എന്ന വിജയ്‌യെയാണ് ബെംഗളൂരു അഡീഷണല്‍ സിറ്റി സെഷൻസ് കോടതി ശിക്ഷിച്ചത്. ശകംബരി നഗർ സ്വദേശി ദിനകരൻ (34) ആണ് കൊല്ലപ്പെട്ടത്.2018 ജൂലായ് 17-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ വീരമണികണ്ഠ ദിനകരനോട് 100 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുൻപ് നല്‍കിയ കടം തിരികെ ചോദിച്ച ദിനകരൻ പണം നല്‍കാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടയില്‍ പ്രതി കത്തിയെടുത്ത് ദിനകരന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴത്തുക കൊല്ലപ്പെട്ട ദിനകരന്റെ ഭാര്യക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി