കുവൈറ്റിലേക്ക് അതിര്‍ത്തി കടന്ന് എത്തിയ ഒരാള്‍ എന്തോ..ഒളിക്കുന്നത് ശ്രദ്ധിച്ചു; കസ്റ്റംസ് പരിശോധനയില്‍ വണ്ടിക്കുള്ളില്‍ കണ്ടത്; കൈയ്യോടെ പൊക്കി അധികൃതര്‍

കുവൈറ്റ്: സൗദി അറേബ്യയില്‍ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ സല്‍മി അതിർത്തിയില്‍ വെച്ച്‌ കസ്റ്റംസ് അധികൃതർ പിടികൂടി.ഇയാളുടെ വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ 1,391 ലാറിക്ക ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അസാധാരണ സാഹചര്യങ്ങളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പൂർണ്ണ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ സംശയാസ്പദമായ ചരക്കുകളും വാഹനങ്ങളും കണ്ടെത്താനും പിടികൂടാനും സാധിക്കുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവിധ വെല്ലുവിളികള്‍ നേരിട്ടും കാര്യക്ഷമമായി സേവനം തുടരുമെന്നും അവർ അറിയിച്ചു.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു