കെഎസ്‌ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതി പിടിയില്‍

കോഴിക്കോട്: കെഎസ്‌ആർടിസി പ്രിയദർശിനി ബസില്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍.കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷ് ആണ് പിടിയിലായത്. താമരശ്ശേരി പരപ്പൻപൊയിലില്‍ നിന്ന് പടനിലത്തേക്ക് ബസ് കയറിയ വിദ്യാർത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണില്‍കടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗിക അതിക്രമം. സഹികെട്ട പെണ്‍കുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി