ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരു: കർണാടകയില്‍ ബസ് ചാർജ് വർധിപ്പിച്ച്‌ സംസ്ഥാന ഗതാഗത കോർപ്പറേഷനുകള്‍. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് അറിയിച്ചു.ബിഎംടിസി സിറ്റി ബസുകളിലെ മിനിമം ചാർജ് ആറ് രൂപയില്‍ നിന്ന് പത്ത് രൂപയായി ഉയർത്തി.ബിഎംടിസിയുടെ പരമാവധി ചാർജ് 35 രൂപയില്‍ നിന്ന് 45 രൂപയായും എസി വജ്ര ബസുകളുടെ നിരക്ക് 75 രൂപയില്‍ നിന്ന് 90 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന വായു വജ്ര ബസുകളുടെ ചാർജ് 405 രൂപയില്‍ നിന്ന് 425 രൂപയായാണ് കൂട്ടിയത്.

തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങള്‍ ബസ് ചാർജ് കൂട്ടിയതും ഇന്ധനവില വർധിച്ചതുമാണ് നിരക്ക് വർധനയ്ക്ക് കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചത്. കെഎസ്‌ആർടിസി ബസുകളിലെ നിരക്ക് വർധന നിരക്കനുസരിച്ച്‌ ക്രമീകരിച്ചിട്ടുണ്ടെന്നും, രാജഹംസം, എസി ബസുകള്‍ തുടങ്ങിയ ആഡംബര സർവീസുകളുടെ നിരക്ക് വിപണിയിലെ മത്സരസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് നിശ്ചയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സാധാരണ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന കർണാടക സർക്കാരിന്റെ ‘ശക്തി’ പദ്ധതി നിലവിലെ പോലെ തുടരും.

Related posts

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം