ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിലും കർണാടകയിലും ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

 കേരളത്തിലും കർണാടകയിലും ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന്, റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദ് അല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് വിശ്വാസികളെ അറിയിച്ചത്.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ തിങ്കളാഴ്ച റമദാന്‍ 30ഉം ചൊവ്വാഴ്ച ശവ്വാല്‍ ഒന്നുമായിരിക്കും. ഇതോടെ, ഇക്കുറി ഇസ്ലാമിക വിശ്വാസികള്‍ക്ക് 30 നോമ്ബ് പൂര്‍ത്തിയാക്കാനാകും. അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയാണ്.

Related posts

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

വീട്ടില്‍ അതിക്രമിച്ച്‌ കയറി മധ്യവയസ്‌കന്‍റെ മൂക്കും വാരിയെല്ലും അടിച്ചുതകര്‍ത്തു, യുവാവിനെ റിമാന്‍റ് ചെയ്ത് കോടതി