‘വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററില്‍ 365 ദിവസവും ബാംഗ്ലൂരില്‍ മാത്രം അഞ്ചു തിയേറ്ററില്‍ 175 ദിവസവുമോടിയ ഏക ചിത്രം’

യഷിന്റെ കെ ജി എഫ് കേരളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്ബോള്‍ നമ്മുടെ നടീനടന്മാര്‍ കര്‍ണാടകത്തില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടോ എന്ന പരതലില്‍ കിട്ടിയ ചിത്രത്തെ കുറിച്ച്‌ രാഹുല്‍ മാധവിന്റെ കുറിപ്പ്.

‘ഇവിടെ താരം നമ്മുടെ പ്രിയ നടി ചിപ്പിയാണ്. ഭരതന്‍ -ലോഹി -മമ്മൂട്ടി -ഭരത്‌ഗോപി എന്നിവര്‍ ഒരുക്കിയ പാഥേയത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ചിപ്പി കന്നഡയിലെത്തിയപ്പോള്‍ ശില്പയായി. അവിടെ തന്റെ ആദ്യ ചിത്രം ജന്മദജോഡി.
കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഡയറക്ടര്‍ ടി എസ് നാഗഭരണയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ ജി എഫ് രണ്ടു പാര്‍ട്ടിലും ചാനല്‍ ഓണറുടെ വേഷം ചെയ്തത് അദ്ദേഹമാണ്. ചിത്രം നിര്‍മിച്ചത് ലെജന്‍ഡ് രാജ്കുമാറിന്റെ പത്‌നി പര്‍വതമ്മയാണ്. പടത്തിലെ നായകനായത് ശിവരാജ് കുമാറും.

മികച്ച നടിക്കുള്ള കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡ് നേടിയാണ് ചിപ്പി ചരിത്രം കുറിച്ചത്. ഫിലിം ഫെയറിലും മികച്ച നടിയായി. ബോക്‌സോഫീസില്‍ ജന്മദജോഡി റെക്കോര്‍ഡുകള്‍ ഭേദിച്ചു. വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററില്‍ 365 ദിവസവും ബാംഗ്ലൂരില്‍ മാത്രം അഞ്ചു തിയേറ്ററില്‍ 175 ദിവസവുമോടിയ ഏക ചിത്രവും ഇതാണ്.’ രാഹുല്‍ കുറിക്കുന്നു.

വിദേശത്തെ കന്നിമാച്ചില്‍ സെഞ്ച്വറി, അതും ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച്‌ മാന്‍ ഓഫ് ദി മാച്ച്‌ നേടിയാല്‍ എങ്ങനെയുണ്ടാവും. എത്ര ഗംഭീര അച്ചീവ്മെന്റാണത്.

യഷിന്റെ കെ ജി എഫ് കേരളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമ്ബോള്‍ നമ്മുടെ നടീനടന്മാര്‍ കര്‍ണാടകത്തില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടോ എന്ന എന്റെ പരതലില്‍ കിട്ടിയ ഒരു കാര്യമാണ് ഈ പോസ്റ്റ്‌.

ഇവിടെ താരം നമ്മുടെ പ്രിയ നടി ചിപ്പിയാണ്. ഭരതന്‍ -ലോഹി -മമ്മൂട്ടി -ഭരത്ഗോപി എന്നിവര്‍ ഒരുക്കിയ പാഥേയത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ചിപ്പി കന്നഡയിലെത്തിയപ്പോള്‍ ശില്പയായി. അവിടെ തന്റെ ആദ്യ ചിത്രം ജന്മദജോഡി.

കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഡയറക്ടര്‍ ടി എസ് നാഗഭരണയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ ജി എഫ് രണ്ടു പാര്‍ട്ടിലും ചാനല്‍ ഓണറുടെ വേഷം ചെയ്തത് അദ്ദേഹമാണ്. ചിത്രം നിര്‍മിച്ചത് ലെജന്‍ഡ് രാജ്‌കുമാറിന്റെ പത്നി പര്‍വതമ്മയാണ്. പടത്തിലെ നായകനായത് ശിവരാജ്‌ കുമാറും.

മികച്ച നടിക്കുള്ള കര്‍ണാടക സ്റ്റേറ്റ് അവാര്‍ഡ് നേടിയാണ് ചിപ്പി ചരിത്രം കുറിച്ചത്. ഫിലിം ഫെയറിലും മികച്ച നടിയായി. ബോക്സോഫീസില്‍ ജന്മദജോഡി റെക്കോര്‍ഡുകള്‍ ഭേദിച്ചു. വിവിധ ജില്ലകളിലെ മൂന്നു തിയേറ്ററില്‍ 365 ദിവസവും ബാംഗ്ലൂരില്‍ മാത്രം അഞ്ചു തിയേറ്ററില്‍ 175 ദിവസവുമോടിയ ഏക ചിത്രവും ഇതാണ്.

ജനപ്രീതിയിലും പുരസ്‌കാരനേട്ടത്തിലും ഒരേപോലെ തിളങ്ങിയ അന്യഭാഷ ചിത്രത്തില്‍ നായികയായതും ആ റോള്‍ അവിസ്മരണീയമാക്കാന്‍ കഴിഞ്ഞതും ചിപ്പിയുടെ കരിയറിലെ വലിയ നേട്ടമാണ് ഒപ്പം മലയാളത്തിന് അഭിമാനവും.. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളിയായ ശ്രുതിഹരിഹരനും അവിടെ മികച്ച നടിയായിട്ടുണ്ട്.

Related posts

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്

ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി