കൊവിഡ് വ്യാപനം രൂക്ഷം; കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയെ ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങി.ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയ്യതിയില്‍ നിന്ന് ഇരട്ടിയാവുകയാണെങ്കിലോ, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുകയാണെങ്കിലോ ആണ് ഒരു ജില്ലയെ കാറ്റ​ഗറി എയില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി എ-യില്‍ ഉണ്ടായിരുന്നത്. ഈ വിഭാ​ഗത്തിലേക്കാണ് കണ്ണൂരിനെയും ഉള്‍പ്പെടുത്തിയത്.

ഇതോടെ ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവൂ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളുടെ പ്രവേശനം കണ്‍ട്രോള്‍ റൂം വഴി മാത്രമാക്കി.

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്