കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ

കൊച്ചി:ഇന്ത്യൻ സൂപ്പര്‍ ലീഗിലെ വരാനിരിക്കുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം തന്നെയായിരിക്കുമെന്ന് ക്ലബ്ബ് അധികൃതർ സ്ഥിരീകരിച്ചു.ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്ലബ്ബ് സുപ്രധാന തീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ വേദികളിലൊന്നായി കൊച്ചി സ്റ്റേഡിയത്തെ മാറ്റുന്നത് തങ്ങളുടെ പ്രിയപ്പെട്ട ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.ആരാധകരോടും പങ്കാളികളോടും സംസ്ഥാനത്തെ ഫുട്ബോള്‍ സമൂഹത്തോടുമുള്ള ക്ലബ്ബിന്‍റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്‍റെ ഫുട്ബോള്‍ യാത്രയിലെ മറക്കാനാവാത്ത ഒട്ടേറെ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കൊച്ചിയിലേത്. ഈ സീസണിലും ‘മഞ്ഞപ്പട’ തീർക്കുന്ന ആവേശക്കടലിന് മുന്നില്‍ കൂടുതല്‍ വിജയഗാഥകള്‍ രചിക്കാൻ ടീം കാത്തിരിക്കുകയാണെന്ന് ക്ലബ്ബ് അറിയിച്ചു.

മറ്റ് സ്റ്റേഡിയങ്ങളെക്കുറിച്ച്‌ നേരത്തെ ചില ചർച്ചകള്‍ നടന്നിരുന്നുവെങ്കിലും, ആരാധകരുടെ സൗകര്യവും കൊച്ചിയിലെ ഗാലറി നല്‍കുന്ന കരുത്തും പരിഗണിച്ചാണ് മാനേജ്‌മെന്‍റ് പഴയ നിലപാടില്‍ ഉറച്ചുനിന്നത്. നേരത്തെ ഐഎസ്‌എല്‍ അധികൃതര്‍ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച്‌ മത്സരക്രമം അനുസരിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മുംബൈ സിറ്റി എഫ് സി ആണ് ആദ്യ ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍.ഫെബ്രുവരി 28, മാർച്ച്‌ 7,21 ,ഏപ്രില്‍ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തന്നെയാണ് നടക്കുക.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ