കർണാടക:സെപ്റ്റംബർ 2 ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി

ബെംഗളൂരു: ഗണേശ വിഗ്രഹ ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ദക്ഷിണ അവധി പ്രഖ്യാപിച്ചു. അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഗരത്തിലെത്തും. ഉച്ചയ്ക്ക് ഒന്നിന് കുളൂരിനടുത്തുള്ള ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ടിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

മംഗളൂരു കമ്മീഷണറേറ്റ് പരിധിയിലെ നിരവധി ഗണേശ പന്തലുകളുടെ ശോഭായാത്ര സെപ്റ്റംബർ രണ്ടിന് നടത്തുമെന്ന് ഡിസി രാജേന്ദ്ര കെ വി ഉത്തരവിൽ അറിയിച്ചു. അന്നേദിവസം വാഹനങ്ങളുടെ ജനസാന്ദ്രതയിൽ വർധനയുണ്ടായേക്കുമെന്ന് പൊലീസിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കണവാടികൾ, സ്കൂളുകൾ, കോളജുകൾ, ഐടിഐകൾ, പോളിടെക്നിക്കുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഗുരു സോമസുന്ദരത്തിന്റെ പുതിയ മലയാള സിനിമയ്ക്ക് പേരായി, ‘നീരജ’ പ്രഖ്യാപിച്ചു

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുടെ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്  ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു. നീരജ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്. രാജേഷ് കെ രാമന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സച്ചില്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അയൂബ് ഖാനാണ് ചിത്രസംയോജനം.  രാഗേഷ് നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  കല- മനു ജഗത്.

ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,  പ്രദീപ് ഗോപാലകൃഷ്‍ണനാണ് നീരജ  ചിത്രത്തിന്റെ മേക്കപ്പ്.  കോസ്റ്റ്യൂം ബ്യൂസി ബേബി ജോണും, സ്റ്റില്‍സ്- രാകേഷ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്‍ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദുകൃഷ്‍ണ, ഉദയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പിആര്‍ഒ- എ എസ് ദിനേശ്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണമുള്ള ‘മിന്നല്‍ മുരളി’യോടെ ഗുരു സോമസുന്ദരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ‘ഷിബു’ എന്ന ഒരു കഥാപാത്രത്തെയായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. വില്ലനെങ്കിലും നായകനോളം തന്നെ ചിത്രത്തില്‍ ഷിബുവിനും പ്രധാന്യം കിട്ടി. നീരജ എന്ന ചിത്രത്തിലും മികച്ച കഥാപാത്രമായിരിക്കും ഗുരു സോമസുന്ദരത്തിന് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related posts

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ