നാരായണ ഗുരുവിനെയും പെരിയാറിനെയും കുറിച്ച് പഠിപ്പിക്കില്ല; കർണാടകത്തിൽ വിവാദം

ബെംഗളൂരു: കര്‍ണാടകത്തില്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്ന് ഒഴിവാക്കി. പത്താം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നാണ് ഗുരുവിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. തമിഴ് സാമൂഹ്യ പരിഷ്‍കർത്താവ് പെരിയാറിനെക്കുറിച്ചുള്ള പാഠഭാഗവും നീക്കിയിട്ടുണ്ട്.

അതേസമയം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പ്രസംഗം പാഠഭാഗമായി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടിക്ക് എതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം സിലബസ് പരിഷ്‍കരിക്കാൻ ചുമതലയുള്ള വിദ്ഗ്‍ധ സമിതിയുടെ നിർദേശപ്രകാരമാണ് മാറ്റങ്ങളെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. 

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്