വ്യവസായ രംഗത്തെ മികവിന് കർണാടകയിക്ക് രണ്ടാം സ്ഥാനം.

ബെംഗളൂരു: വ്യവസായ രംഗത്തെ മികവിന് സംസ്ഥാനത്തിന് രണ്ടാം സ്ഥാനം. വ്യവസായ മേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കർണാടകയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.നാഷനൽ മാനുഫാക്ചറിങ് ഇന്നോവേഷൻ സർവേയിൽ 39.10 ശതമാനമാണ് കർണാടകയുടെ വിഹിതം. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തെലുങ്കാനയാണ്. 46.18 ശതമാനമാണ് വിഹിതം.

പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയെന്ന കേസ്; യുവ ദമ്ബതികള്‍ കണ്ണൂരില്‍ പിടിയില്‍

പ്രണയം നടിച്ചു കൂട്ടി കൊണ്ടുപോയി കോളജ് വിദ്യാര്‍ഥിനിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ഭര്‍ത്താവും ഭാര്യയും കണ്ണൂര്‍ നഗരത്തില്‍ അറസ്റ്റില്‍.കോയമ്ബതൂര്‍ സ്വദേശി സുജയ് (32) ഇയാളുടെ ഭാര്യയും മലയാളിയുമായ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിനിയായ സുബ്ബുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

കണ്ണൂര്‍ പൊലീസ് പറയുന്നത്: തമിഴ്‌നാട് പൊള്ളാച്ചിയിലെ മഹാലിംഗപുരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സുബ്ബുലക്ഷ്മിയെ കൊന്ന് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികളായ യുവ ദമ്ബതികളാണ് പൊലീസിന്റെ പിടിയിലായത്. മെയ് രണ്ടിന് പ്രതിയായ സുജയ് യുടെ കാമുകിയായ പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ബൈകില്‍ നാട് വിടുകയായിരുന്നു.സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികള്‍ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് കണ്ണൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ടൗണ്‍ പൊലീസ് നടത്തിയ വ്യാപക തെരച്ചിലില്‍ പ്രതികളെ ഗ്രീന്‍ പാര്‍ക് റെസിഡന്‍സിയില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി

Related posts

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത് ഡല്‍ഹിയെ