പീഡനം: 25 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കൗമാരക്കാരിക്ക് അനുമതി

ബെംഗളൂരു: കൂട്ടപീഡനത്തിനിരയായ 16 വയസ്സുകാരിക്ക് 25 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കർണാടക ഹൈക്കോടതി ധാർവാഡ് ബെഞ്ച് അനുവാദം നൽകി. 24 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രത്തിനു നിയമാനുമതിയില്ലെന്ന് ആശുപത്രികൾ അറിയിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

മകൾക്കു നേരെയുണ്ടായ അക്രമത്തിന്റെ ദുരിതം തുടർന്നും പേറാൻ കഴിയില്ലെന്നു കാട്ടിയുള്ള അമ്മയുടെ ഹർജിയിലാണ് ജസ്റ്റിസ് എൻ.എസ്.സഞ്ജയ് ഗൗഡയുടെ നടപടി. ഗർഭം തുടരാൻ നിർബന്ധിക്കുന്നതു പെൺകുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നു കോടതി വിലയിരുത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസ് ബെളഗാവി സദാൽഗ പൊലീസാണ് അന്വേഷിക്കുന്നത്.

Related posts

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി