വോട്ടെടുപ്പ് ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ.

ബെംഗളൂരു ∙ വോട്ടെടുപ്പ് ദിനമായ 10നു സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി നൽകണമെന്നും പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ്; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ് മാത്രം ഉപയോഗിക്കാമെന്ന തരത്തിലേക്ക് പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സിം കാര്‍ഡ് നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നിയമമുണ്ട്.

Related posts

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത് ഡല്‍ഹിയെ