കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്ക്, വിശദമായി വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1990 പേർക്കാണ്. 2537 പേർ രോഗമുക്തി നേടി. 45 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2876587ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2806933. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 36737. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33642. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.59ശതമാനമാണ്. 124494 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബറിൽ ഇന്ന് 400 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 490 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 8 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15761 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1220498 ആണ്. ചികിത്സയിലുള്ളവർ 12573.

Related posts

ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം