കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4867 പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 3.25 ശതമാനം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4867 പേർക്കാണ്. 8404 പേർ രോഗമുക്തി നേടി. 142 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2811320 ആണ്.

രോഗമുക്തി നേടിയവരുടെ എണ്ണം 2654139. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 123134. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 34025. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 3.25 ശതമാനമാണ്. 149731 പരിശോധനകളാണ് ഇന്ന് നടത്തിയത്.

നിംഹാന്‍സില്‍ 275 ഒഴിവ്

ബെംഗളൂരു അർബനിൽ ഇന്ന് 1034 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1976 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 28 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15473 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1206293 ആണ്. ചികിത്സയിലുള്ളവർ 70312.

കർണാടക: ബാംഗ്ലൂർ റൂറൽ, ബെല്ലാരി അടക്കം ആറു ജില്ലകളിൽ കൂടുതൽ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ചു

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു