കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869 പേർക്ക്, വിശദമായി വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1869പേർക്കാണ്. 2748പേർ രോഗമുക്തി നേടി. 42 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882239 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2798703. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം30082 . സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36121. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്. 142856പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബറിൽ ഇന്ന് 432പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 635 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 6 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15787ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1221803 ആണ്. ചികിത്സയിലുള്ളവർ 12167.

Related posts

ബെംഗളൂരു കാത്തിരുന്ന വാര്‍ത്തയെത്തി; പിങ്ക് ലൈൻ ഉദ്ഘാടനം നാളെ, എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് സര്‍വീസുകള്‍

കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി

മുംബൈ-ബെംഗളൂരു യാത്ര; വന്ദേഭാരത് സ്ലീപ്പറില്‍ ടിക്കറ്റിന് കിലോമീറ്ററിന് 2.51 രൂപ, വിമാനത്തിന് 5 രൂപ!