കന്നട സംവിധായകൻ ഗുരുപ്രസാദിന്റെ മരണം ;സാമ്ബത്തിക പ്രശ്ങ്ങളുണ്ടായിരുന്നുവെന്ന് ഭാര്യയുടെ മൊഴി; മരണം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം

കന്നട സംവിധായകൻ ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. ഗുരുപ്രസാദിനെ സാമ്ബത്തികമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി.ഇക്കാരണമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.അപ്പാർട്ട്മെന്റിനുള്ളില്‍ ആരും നുഴഞ്ഞുകയറിയതായി സൂചനകളില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഗുരുപ്രസാദ് സാമ്ബത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്.

ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഒക്‌ടോബർ 25 -നാണ് ഭാര്യ സുമിത്ര അവസാനമായി ഗുരുപ്രസാദിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ അറ്റൻഡ് ചെയ്തില്ല. നവംബര്‍ 3 ഞായറാഴ്ച അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജയറാം എന്നയാള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ് ഗുരുപ്രസാദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുവരെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും എസ്പി സികെ ബാബ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായി. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!